ഇന്ന് ലോക ആംഗ്യ ഭാഷാദിനം

Share

കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്ന രീതിക്കായി അവലംബിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ (Gestures). ബധിരർക്കും ഊമകൾക്കും ഉള്ള മുഖ്യ ആശയവിനിമയോപാധിയാണ് ഇത്. കാര്യങ്ങൾ പെട്ടെന്ന് സംവേദനം ചെയ്യാൻ ചിലപ്പോഴെങ്കിലും മറ്റുള്ളവർ ആംഗ്യഭാഷ ഉപയോഗിക്കാറുണ്ട്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും ശബ്ദം രൂക്ഷമായ സാഹചര്യത്തിലും ആംഗ്യഭാഷ തന്നെ അവലംബമായി വരും. വിവരം കൈമാറേണ്ട ആൾ വിദൂരതയിലോ ഗ്ലാസിനപ്പുറത്തോ ആവുമ്പോവും ആഗ്യഭാഷ കൂടുതൽ സംവേദന ക്ഷമമാകുന്നു. സംസാരഭാഷ അറിയാത്തവരോടും സംവദിക്കാനാവുന്ന ഏകയും ആംഗ്യഭാഷ തന്നെ.

8 7

കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും.

6 8

ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷ. പക്ഷെ ശബ്ദങ്ങളുടെ ലോകത്തുള്ളവരിൽ എത്രപേർക്ക് ആ ഭാഷയറിയാം? ആംഗ്യഭാഷാ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ ബധിരരുടെ ആഗോള സംഘടന മുന്നോട്ട് വയ്ക്കുന്ന ചോദ്യവും അതാണ്. ആംഗ്യഭാഷ എല്ലാവരിലും എത്താത്തത് കൊണ്ട് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ് ലോകത്തെ കോടിക്കണക്കിന് പേർ.

9 4

സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും പെട്ടുപോയ എത്രയോ അവസരങ്ങൾ. സിനിമാ തീയേറ്ററിൽ ദൃശ്യങ്ങൾ മാത്രം കണ്ടിരിക്കേണ്ടി വരുന്നത്. റെയിൽ വേസ്റ്റേഷനുകളിലും ബസ്റ്റാന്‍റുകളിലും അറിയിപ്പുകൾ കേൾക്കാനാവാതെ നട്ടം തിരിഞ്ഞത്. പട്ടിക ഇനിയും നീളും. ബധിരർ പൊതു ഇടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ പൊതു അവബോധം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം.

7 5