ലഹരിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക്.. മലയാളിയുടെ ‘മദ്യജീവിതവുമായി “വെള്ളം”

Share

മദ്യപാനിയുടെ ജീവിതം മലയാളിക്ക് ഒട്ടും അന്യമല്ല, മലയാള സിനിമയ്ക്കും. ലഹരിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താണു പോകുന്ന ജീവിതത്തെ തിരികെപ്പിടിക്കാന്‍ നീട്ടിയ നിരവധി കൈകള്‍ നിസഹായതയോടെ വിട്ടുകളഞ്ഞവരാണ് നാം.

മദ്യം അത്രമേല്‍ മലയാളിയുടെ വ്യക്തിജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും മാറ്റി മറിച്ചിട്ടുണ്ട്. ‘വെള്ളം’ എന്നത് മലയാൡ് അമിത മദ്യപാനിയുടെ വിളിപ്പോരാണ്. നാട്ടിന്‍പുറത്തെ സാധാരക്കാരനായ, നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന മുരളിയെന്ന മുഴുക്കുടിയന്റെ കഥയാണ് ജയസൂര്യ നായകനാകുന്ന പ്രജേഷ് സെന്നിന്റെ ‘വെള്ളം’ എന്ന സിനിമ.

കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ ആദ്യം റീലീസ്സിനെത്തിയ മലയാള ചിത്രംകൂടിയാണ് ‘വെള്ളം’. ഫുട്‌ബോളര്‍ വി.പി. സത്യന്റെ ജീവിതം പറഞ്ഞ, ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ക്യാപ്റ്റനുശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം.

യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ മുരളിയായി, മലയാളി മദ്യപന്റെ എല്ലാ മാനറിസങ്ങളേയും മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച ജയസൂര്യ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.