ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരും!!; രമേശിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Share

രമേശ് ചെന്നിത്തലക്ക് എതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

രമേശ്‌ ഇന്നലെ കോട്ടയത്ത് പറഞ്ഞതിൽ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരും.

ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല.

ഉമ്മൻചാണ്ടിയുടെ പിന്നിൽ ഒളിക്കുന്ന നിലപാടും ആരും എടുക്കണ്ട.

ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞു ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല.

ഉമ്മൻചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ല.

എല്ലാ പാർട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്.

ഞാനാ പരിധിക്ക് അപ്പുറത്തേക്ക് പോകുന്നില്ല.

പ്രവർത്തകരുടെ മനസ്സിൽ മുറിവേൽപ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്ത് ഉണ്ടാകാൻ പാടില്ല.

ആർക്കും നാവില്ലാത്ത അതുകൊണ്ടോ വാക്ക് ഇല്ലാത്തതുകൊണ്ടല്ല കൂടുതൽ പറയാത്തത്.

ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കം ആയിരുന്നു.

അവിടെ പ്രോത്സാഹനം നൽകേണ്ടത് പകരം ഈ രൂപത്തിൽ സംസാരിച്ചാൽ എവിടെ പോയി നിൽക്കും.

ഇതിനൊരു അന്ത്യം ഉണ്ടാകണ്ടെ.

പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത്.

അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുക അല്ല വേണ്ടത്.

അവിടെ കൂടിയ മുഴുവനാളുകളുടെയും അഭിപ്രായം അതായിരുന്നു.

പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

ഇത്തരം സ്ഥലങ്ങൾ  കലാപം വേദികളാക്കുകയല്ല  ചെയ്തത്.

തുടക്കത്തിൽ തന്നെ കല്ലുകടി എന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നു.

അവിടെ കൂടിയിരുന്ന ഒരു കൊച്ചുകുട്ടി പോലും അങ്ങനെയൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല.

അവർ ആഗ്രഹിക്കാത്ത സാഹചര്യം അവരുടെ തലയിൽ കെട്ടി വയ്ക്കുന്നത് ശരിയാണോ.

ഇക്കാര്യം ചെന്നിത്തല തന്നെ തീരുമാനിക്കേണ്ടതാണ് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *