Share
കൊച്ചി: ഡോളർ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
രണ്ടു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യ വേണമെന്നാണ് ജാമ്യവ്യവസ്ഥ. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഡോളര്‍ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ എം ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം. സ്വർണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകൾ എന്ന് കോടതി പറഞ്ഞു. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വേണം .