“ധോത്തി 100”: ശതാബ്‌ദി ദിനത്തിൽ രക്തസാക്ഷികളെയും നെയ്ത്തുകാരെയും ആദരിച്ച് രാംരാജ് കോട്ടൺ

Share

“ധോത്തി 100” ആഘോഷിച്ചു രാംരാജ് കോട്ടൺ. സാധാരണക്കാരുടെ പ്രതിനിധിയായി മഹാത്മാ ഗാന്ധി മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്‌ദി ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന ശതാബ്‌ദി ആഘോഷത്തിൽ രാംരാജ് കോട്ടൺ 100 രക്തസാക്ഷികളെയും 100 നെയ്ത്തുകാരെയും ആദരിച്ചു.

നാളേക്കായി 100 വൃക്ഷ തൈകളും നട്ടുപിടിപ്പിച്ചു. മഹാത്മാവ് സ്വീകരിച്ച വസ്ത്രധാരണ രീതി നമ്മുടെ ദേശീയ വസ്ത്ര ധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമായി മാറുകയും യുവാക്കളായ ഇന്ത്യക്കാർക്ക് പ്രചോദനമാവുകയും ചെയ്തിട്ടുണ്ട്.

മുണ്ട് ഇന്ത്യയുടെ ഇന്ത്യയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റും അഭിമാന വസ്ത്രവുമാണെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച രാംരാജ് കോട്ടൺ മാനേജിങ് ഡയറക്ടർ കെ ആർ നാഗരാജൻ പറഞ്ഞു. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിലെ നർത്തകർ ഗാന്ധിയൻ വഴിയിൽ രാംരാജ് എന്ന പരമ്പരാഗത നൃത്തരൂപം അവതരിപ്പിച്ചു.

ചടങ്ങിൽ മഹാത്മാവെ കൊണ്ടാടുവോം എന്ന പുസ്തകം മുഖ്യാതിഥിയായ കോയമ്പത്തൂർ ഭാരതീയ വിദ്യാഭവൻ ചെയർമാൻ ഡോ. ബി കെ കൃഷ്ണരാജ് വാനവരായർ പ്രകാശനം ചെയ്തു. കോയമ്പത്തൂരിലെ റൂട്സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയർമാൻ കെ രാമസ്വാമി ആദ്യ കോപ്പി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *