ഗുജറാത്തിൽ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Share

ഗുജറാത്തിൽ, റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തിന് സമർപ്പിക്കും.

സയൻസ് സിറ്റിയിലെ അക്വാട്ടിക്സ് ആൻറ് റോബോട്ടിക്സ് ഗ്യാലറിയും, നാച്യുറൽ പാർക്കും അദ്ദേഹം ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.

തലസ്ഥാനമായ ഗാന്ധിനഗറിൽ പുതുതായി വികസിപ്പിച്ച റെയിൽവേ സ്റ്റേഷൻ, വൈദ്യുതീകരണം പൂർത്തിയാക്കിയ മഹാസേന- വരേത, സുരേന്ദ്രനഗർ- പിപാവ് പാതകൾ എന്നിവ ഉദ്ഘടാനം ചെയ്യും.

ഗാന്ധിനഗർ- വാരാണസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും/ ഗാന്ധിനഗർ-വരേത മെമു എക്സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ഗാന്ധിനഗർ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന് 71 കോടി രൂപ മുതൽമുടക്കിൽ ആവിഷ്കരിച്ച വിവിധ പദ്ധതികളും, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *