ക്രൈംബ്രാഞ്ചിനെതിരായ കോടതി വിധി മുഖ്യമന്ത്രിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടി: പി.കെ. കൃഷ്ണദാസ്

Share

തിരുവനന്തപുരം: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ച് കിട്ടിയ അടിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

കള്ളക്കടത്തും സ്വർണക്കടത്തും ഹവാലയും നടത്തിയ ശേഷം ഇഡിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി വ്യാമോഹിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിൻ്റെ മുഖം രക്ഷിയ്ക്കാൻ നടത്തിയ നെറികെട്ട നീക്കമാണ് പൊളിഞ്ഞത്. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തോട് ബഹുമാനവുമില്ലാത്ത മാടമ്പിത്തരത്തിന് ഇനിയും മുതിരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി പോലുള്ള സ്വതന്ത്ര അന്വേഷണ ഏജൻസികളെ കുരുക്കിടാമെന്ന ഉപദേശകരുടെ വാക്കിൽ മുഖ്യൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു.

ഇഡി അന്വേഷണം പൂർത്തിയാകുമ്പോൾ സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പങ്കും പുറത്ത് വരുമെന്നും പി.കെ. കൃഷ്ണദാസ് പ്രസ്താവിച്ചു.