നെയ്യാർ ഡാമിൻ്റെ ജലനിരപ്പ് ക്രമാതീതമായി ഉയന്നു: ശക്തമായ മഴ; ജാഗ്രത നിർദേശം

Share

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നെയ്യാർ ഡാമിൻ്റെ ജലനിരപ്പ് ക്രമാതീതമായി ഉയന്നു, നെയ്യാർ ഡാമിൻ്റെ ഇരു കരയിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെയുള്ള യാത്രകൾ ഒഴിവാക്കുക.

ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 cm കൂടി (മൊത്തം – 240cm ) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ നെയ്യാർ ഡാമിൻ്റെ നാല് ഷട്ടറുകൾ 40 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

നിലവിൽ 84.150 മീറ്റർ ജലനിരപ്പുണ്ട്. പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്.നെയ്യാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണ്. നീരൊഴുക്കും കൂടുതൽ ആണ്.

നെയ്യാർ ഡാം തുറന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ള പല തോടുകളും ബണ്ട് കളും റോഡുകളും മുങ്ങി ഗതാഗത യോഗ്യമല്ലാതായി.

ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവ് ജ്യോത് ഖോസ അറിയിച്ചു .