Minister K T Jaleel wrote Facebook Post over the allegations against him | പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍!! തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടെന്ന് കെ. ടി ജലീല്‍

Share

[ad_1]

തിരുവനന്തപുരം:  ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ടെന്ന് കെ.ടി ജലീല്‍ (K T Jaleel).  

സ്വര്‍ണ്ണക്കടത്ത് കേസുമായി  (Gold smughling case) ബന്ധപ്പെട്ട്   ദേശീയ  അന്വേഷണ എജന്‍സികള്‍  അടുത്തിടെ നടത്തിയ  ചോദ്യം ചെയ്യലില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഏതന്വേഷണ ഏജന്‍സികള്‍  കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം  ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്നും ജലീല്‍ പ്രതികരിച്ചു. 

ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ച തമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും  മന്ത്രി ചോദിക്കുന്നു.  ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: –

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്‍റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എന്‍.ഐ.എയുടെ നോട്ടീസിന്‍റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. 

ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് ആകെ പത്തൊൻപതര സെന്‍റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? 

ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്‍റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.

സംഘ്പരിവാറിന്‍റെ മുഖപത്രമായ ‘ജന്മഭൂമി’യില്‍ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേറെ വേണോ? എന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

Also read: മന്ത്രി കെ ടി ജലീലിന് തലയിലിടാൻ ഒരു തോർത്ത് മുണ്ട്..!! വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

യു.എ.പി.എ സെക്ഷന്‍ 16,17,18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജലീലിന് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിയായതിനാലാണ് ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചിരുന്നു.

Alo read: ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല

തന്നെ വിളിപ്പിച്ചത് സാക്ഷിമൊഴി രേഖപ്പെടുത്താനാണെന്ന് മന്ത്രി ജലീലും വ്യക്തമാക്കിയിരുന്നു. ജലീലിന് പിന്തുണ ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

‘മന്ത്രിക്കെതിരെ പരാതികള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അതില്‍ വ്യക്തത തേടും. അത് സ്വാഭാവികമാണ്. അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ,  തെറ്റുചെയ്‌തെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

[ad_2]

Leave a Reply

Your email address will not be published. Required fields are marked *