malayali stabbed in madhya pradesh: കാർ തടഞ്ഞ് ആക്രമണം; മധ്യപ്രദേശിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ പണം കവർന്നു – kerala native stabbed in madhya pradesh during theft attempt

Share
ന്യൂഡൽഹി: മധ്യപ്രദേശിൽ മലയാളിയെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നു. മലയാളിയായ ജോർജ് ജോസഫിന് നേർക്കാണ് ആക്രമണമുണ്ടായത്. മധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Also Read: ഡൽഹിയിൽ 17കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്‌തു; പീഡനം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി

ജോർജ് സഞ്ചരിച്ച കാർ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിർത്തിയ സംഘം പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്‌തു. ഇതിനിടെയാണ് ജോർജിനെ കുത്തി പരിക്കേൽപ്പിച്ച് അക്രമികൾ പണവുമായി രക്ഷപ്പെട്ടു.

Also Read: നവജാത ശിശുവിന്റെ മൃതദേഹം അഞ്ച് ദിവസം മോര്‍ച്ചറിയിൽ മറന്നുവെച്ചു; ആരോപണവുമായി ആശുപത്രി അധികൃതരും പോലീസും

പരിക്കേറ്റ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

malayalam.samayam.com

മാധ്യമപ്രവർത്തകന്റെ മരണം ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

Leave a Reply

Your email address will not be published. Required fields are marked *