കെഎസ്‌ആർടിസി സ്റ്റാൻഡില്‍ വരുന്നു മദ്യക്കടകള്‍..

Share

കെഎസ്‌ആർടിസി സ്റ്റാൻഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുക.

കെഎസ്‌ആർടിസിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ബിവറേജസ് കോർപറേഷന് അനുമതി നല്‍കും.

കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം.

ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്കാമെന്ന നിർദ്ദേശവും കെഎസ്‌ആർടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആര്‍ടിസി സ്വീകരിക്കും.

സ്റ്റാന്‍റില്‍ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.