സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം

Share

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തിലായിരിക്കും തീരുമാനം.

വിവാഹച്ചടങ്ങുകളിൽ പങ്കെുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആർ പരിധിയിലും മാറ്റം വരുത്തിയേക്കും.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

തീയേറ്റർ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടൻ തീയേറ്ററുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പ് എതിരാണ്.
അതിനാൽ ഒരു തീയതി നിശ്ചയിച്ച് തീയേറ്ററുകൾ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത.

സ്കൂൾ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടാം ഘട്ട യോഗങ്ങൾ നടക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയ‍ർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുമായും ചർച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആർഡിഡിമാരുടെയും യോഗം ചേരും. ഞായറാഴ്ചാണ് ഡിഇഒമാരുടെ യോഗം.

Leave a Reply

Your email address will not be published. Required fields are marked *