ജസ്ന തിരോധാനം: ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

Share

കൊച്ചി: ജഡ്ജിയുടെ കാറിൽ കരി ഓയിൽ. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ഹൈക്കോടതി ജഡ്ജിയുടെ കാറിൽ ജസ്നയുടെ ബന്ധു ആർ.രഘുനാഥൻ കരി ഓയിൽ ഒഴിച്ചു.

ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സംഭവം. കോട്ടയം എരുമേലി സ്വദേശി ആർ.രഘുനാഥൻ നായരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല.

പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *