ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

Share

ജമ്മു-കാശ്മീരില്‍ വീരമൃത്യു വരിച്ച കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖിന്‍റെ മൃതദേഹം ഇന്നു (13 ഒക്ടോബര്‍) രാത്രി വ്യോമ മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു.

. കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തിയ ഓപ്പറേഷനിടെയാണ് രാഷ്ട്രീയ റൈഫിള്‍സിലെ വൈശാഖ് വീരമൃത്യു വരിച്ചത്.


കേരള ധനകാര്യ മന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍, മാവേലിക്കര എം.പി. ശ്രീ കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീ നവജ്യോത് ഖോസ ഐഎഎസ്, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ അഡ്മിന്‍ കമാന്‍ഡന്‍റ് കേണല്‍ മുരളി ശ്രീധര്‍, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്‍റ് കേണല്‍ സോമേഷ് ഭട്നഗര്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ വി വി രാജേഷ്, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ ലീഗ,് മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ വിമാനത്താവളത്തിലെത്തുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

WhatsApp Image 2021 10 13 at 11.35.25 PM

ഡൊമസ്റ്റിക് ടെര്‍മിനലിനടുത്തുള്ള ശ്രദ്ധാഞ്ജലിസ്ഥാനില്‍ സൈനിക ബഹുമതികള്‍ അര്‍പ്പിച്ച ശേഷം മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ (ഒക്ടോബര്‍ 14) സ്വദേശമായ കൊട്ടാരക്കരയില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.