future prediction by birthday: വെള്ളിയാഴ്ച പിറന്നാൾ വന്നാൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും; ഓരോ ദിവസത്തിനുമുണ്ട് ഓരോ ഫലങ്ങൾ! – these astrological effect will get you for a year based on which day your birthday come

Share

[ad_1]

ഹൈന്ദവ വിശ്വാസമനുസരിച്ച് ഒരു വ്യക്തിക്ക് രണ്ട് തരത്തിൽ പിറന്നാൾ വരാറുണ്ട്. മാസതോറും ജന്മനക്ഷത്രം വരുന്നതിനെ പക്ക പിറന്നാളാണ് അതിൽ ഒന്ന്. വർഷത്തിലെ ജന്മ നക്ഷത്രമാണ് ആണ്ടു പിറന്നാളായി ആഘോഷിക്കുന്നത്. ഒരു ദിവസം ഒരു നക്ഷത്രം എന്ന കണക്കിൽ ഇരുപത്തേഴ് നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കും. ഇങ്ങനെ ഇരുപത്തേഴ് നക്ഷത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വ്യക്തിയുടെ ജന്മ നക്ഷത്രത്തിൽ ചന്ദ്രൻ എത്തുന്നതിനെയാണ് പക്ക പിറന്നാൾ അല്ലെങ്കിൽ മാസ പിറന്നാൾ എന്ന് പറയുന്നത്. ഒരാൾക്കുണ്ടാകുന്ന ദോഷഫലങ്ങൾക്ക് പക്കപിറന്നാൾ ദിവസം പരിഹാരം ചെയ്യാൻ നിർദ്ദേശിക്കുന്നതിൻ്റെ പ്രാധാന്യം ഇതാണ്. ഈ ദിവസങ്ങളിൽ ചെയ്യുന്ന വഴിപാടുകൾ കൂടുതൽ പ്രയോജനപ്രദമായി ഫലിക്കും.

ALSO READ: ചിത്തിര; 2020ലെ സമ്പൂർണ നക്ഷത്രഫലം!
വർഷത്തിലൊരിക്കൽ വരുന്ന പിറന്നാളാണ് ആണ്ടു പിറന്നാൾ അല്ലെങ്കിൽ ആട്ട പിറന്നാൾ എന്ന് പറയുന്നത്. വയസ്സ് തികഞ്ഞ് വരുന്ന പിറന്നാൾ എന്ന് ഇതിനെ പറയാം. ആണ്ട് പിറന്നാളാണ് എല്ലാവരും ആഘോഷിക്കാറുള്ളത്. ജനിച്ച സമയത്തെ നക്ഷത്രത്തോടൊപ്പം ചന്ദ്രനും സൂര്യനും ജനന സമയത്തെ ഗ്രഹ നിലയിൽ താൻ നിന്നതായ രാശിയിൽ ഒരേ സമയം വീണ്ടും എത്തുന്നു എന്നതാണ് ഗ്രഹനിലയനുസരിച്ച് അതിൻ്റെ ജ്യോതിഷപരമായ പ്രാധാന്യം. ഇങ്ങനെ പിറന്നാൾ ഏത് ദിവസം വരുന്നു എന്നതിനെ അനുസരിച്ച് ആ ഒരു വർഷക്കാലം നമുക്ക് ചില ഗുണദോഷ ഫലങ്ങൾ അനുഭവമാകും എന്നുള്ളതാണ് ജ്യോതിഷ സിദ്ധാന്തം. പിറന്നാൾ ദിവസം ആഴ്ചയിലെ ഏത് ദിവസമാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കാര്യങ്ങൾ പറയുന്നത്.

എന്നാൽ ഇതുകൊണ്ട് മാത്രം ഒരാളുടെ ഒരു വർഷത്തെ കാര്യങ്ങൾ പൂർണമായി പ്രവചിക്കുക അസാധ്യമാണ്.
ഇപ്പോഴത്തെ ദശാകാലം, ചാരവശാൽ പ്രധാന ഗ്രഹങ്ങളായ ശനി, വ്യാഴം മുതലായ ഗ്രഹങ്ങളുടെ ഫലം എന്നിവയെല്ലാം പരിഗണിച്ചു വേണം വർഷഫലം പറയുവാൻ. എങ്കിൽപ്പോലും പൊതുവിൽ നമ്മുടെ പിറന്നാൾ ദിനം മുതൽ അടുത്ത പിറന്നാൾ ദിനം വരെ വരുന്നതായ ഒരു വർഷക്കാലം നമ്മുടെ പിറന്നാൾ ഏത് ദിനമാണ് വരുന്നത് എന്നുള്ളത് അടിസ്ഥാനപ്പെടുത്തി ഫലങ്ങൾ എപ്രകാരമായിരിക്കുമെന്ന് പ്രവചിക്കാവുന്നതാണ്.

ഞായർ
ആണ്ടു പിറന്നാൾ ഞായറാഴ്ച വന്നാൽ ദൂരയാത്ര, അലച്ചിൽ , യാത്രാദുരിതം എന്നിവയായിരിക്കും ഫലം.അതോടൊപ്പം അധ്വാന ക്ലേശം വർദ്ധിക്കും. പലപ്പോളും ഇത്തരത്തിൽ വരുന്ന യാത്രാ ക്ലേശം ജോലിയുമായി ബന്ധപ്പെട്ട് വരാവുന്നതാണ്. ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും കൂടുതൽ യാത്ര ചെയ്യേണ്ട സ്ഥലത്തേക്ക് സ്ഥാനമാറ്റം പോലുള്ള അനുഭവങ്ങൾ, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ, സാധാരണ നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് ആവശ്യമായി വരുന്നതിൽ കൂടുതൽ അധ്വാനിക്കേണ്ട സാഹചര്യങ്ങൾ മുതലായ അനുഭവങ്ങൾ ഞായറാഴ്ച ദിവസം പിറന്നാൾ വന്നാൽ കണ്ടു വരുന്നു.

തിങ്കൾ
തിങ്കാളാഴ്ചയാണ് ആണ്ടു പിറന്നാൽ വരുന്നതെങ്കിൽ മൃഷ്ടാന്ന ലാഭംമുണ്ടാകുമെന്നാണ് പറയുന്നത്. അതോടൊപ്പം സുഖാനുഭവങ്ങൾ പ്രതീക്ഷിക്കാം. മനസ്സിന് സംതൃപ്തിയുണ്ടാകുന്ന അനുഭവങ്ങൾ വരും സന്തോഷമുള്ള വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കുക മുതലായവ അനുഭവങ്ങൾ പിറന്നാൾ ദിനം മുതൽ ഒരു വർഷക്കാലത്തേക്ക് നമുക്ക് കൂടുതലായി വരാനുള്ള സാധ്യത തിങ്കളാഴ്ച ആണ്ട് പിറന്നാൾ വന്നാൽ ഉണ്ടാകാവുന്നതാണ്.

ALSO READ: പുണർതം; 2020ലെ സമ്പൂർണ നക്ഷത്രഫലം!

ചൊവ്വ
ചൊവ്വാഴ്ച ദിവസമാണ് ആണ്ടു പിറന്നാൾ വരുന്നതെങ്കിൽ മഹാവ്യാധി എന്നാണ് കരുതപ്പെടുന്നത്. രോഗദുരിതാധികൾ വർദ്ധിക്കുന്ന സാഹചര്യങ്ങൾ കൂടുതലായി ഉണ്ടാകും. ആരോഗ്യ ക്ലേശങ്ങൾ നിരന്തരം അലട്ടാവുന്നതാണ്. അലസത പതിവായി ഉണ്ടാവുന്നതും ചൊവ്വാഴ്ച ആണ്ട് പിറന്നാൾ വന്നാലുണ്ടാകുന്ന ഫലങ്ങളാണ്.

ബുധൻ
ബുധൻ ദിവസമാണ് ആണ്ടു പിറന്നാൾ വരുന്നതെങ്കിൽ വിദ്യാലാഭമാണ് ഫലം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മറ്റും മികച്ച വിജയം നേടാനാകും. പഠിച്ച വിദ്യകൊണ്ട് ധനനേട്ടമുണ്ടാക്കാനും എല്ലാ പ്രായത്തിലുള്ളവർക്കും ബുധനാഴ്ച പിറന്നാൾ വന്നാൽ ഫലങ്ങളാണ്. അതുകൊണ്ട് തന്നെ നേട്ടവും അംഗീകാരവുമെല്ലാം വർദ്ധിക്കുന്ന അവസ്ഥയുണ്ടാകും.

വ്യാഴം
വ്യാഴാഴ്ച ദിവസമാണ് ആണ്ടു പിറന്നാൾ വരുന്നതെങ്കിൽ സമ്മാന നേട്ടം പുരസ്ക്കാരം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായും നല്ല അനുഭവങ്ങളായിരിക്കും വരിക.വാഹന- ഗ-ഹോപകരണ ലാഭമാണ് മറ്റൊരു എടുത്തു പറയേണ്ട ഫലം.

വെള്ളി
വെള്ളിയാഴ്ച ദിവസം ആണ്ടു പിറന്നാൾ വന്നാൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ആഗ്രഹങ്ങളൊക്കെ സാധിക്കാൻ കഴിയും. ആഗ്രഹ സാഫല്യത്തിന് തടസ്സമായി നിന്ന സാഹചര്യങ്ങളൊക്കെ ഒഴിവായി പോകുന്ന അവസ്ഥയുണ്ടാകും. സാമ്പത്തികമായും തൊഴിൽപരമായും ഉന്നതി വെള്ളിയാഴ്ച ദിവസം ആണ്ടു പിറന്നാൾ വരുന്നവർക്ക് പിറന്നാൾ ദിനം മുതൽ ഒരു വർഷക്കാലത്തേക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ALSO READ: രോഹിണി; 2020ലെ സമ്പൂർണ നക്ഷത്രഫലം!
ശനി
ശനിയാഴ്ചയാണ് ആണ്ടു പിറന്നാൾ വരുന്നതെങ്കിൽ മാതാപിതാക്കന്മാർക്ക് ആരോഗ്യ ക്ലേശം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗം കൊണ്ട് തനിക്കും കുടുംബാംഗങ്ങൾക്കും അരിഷ്ടത, അടുത്ത കുടുംബങ്ങൾക്ക് രോഗാധി ദുരിതങ്ങൾ മുതലായവയൊക്കെ വരാവുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ആശുപത്രിവാസം, ചികിത്സാ ആവസ്യങ്ങൾക്കായി ധനം കൂടുതലായി ചെലവഴിക്കേണ്ടി വരിക മുതലായ സാഹചര്യങ്ങളൊക്കെ ഇതോടനുബന്ധിച്ച് വരാവുന്നതാണ്.

[ad_2]

Leave a Reply

Your email address will not be published. Required fields are marked *