കൊളംബിയയെ പരാജയപ്പെടുത്തി അർജന്റീന; സ്വപ്ന ഫൈനലിൽ അർജന്റീന-ബ്രസീൽ പോരാട്ടം

Share

കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ.

ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം.

ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ അർജന്റീന ബ്രസീലുമായി ഏറ്റുമുട്ടും. ജൂലൈ 11 ഇന്ത്യൻ സമയം രാവിലെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ.