ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ല: സി.ബി.ഐ.

Share

കൊച്ചി: വയലിനിസ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ല എന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വയ്ക്തമാക്കി. ശ്രദ്ധ ഇല്ലാതെ വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുമ്പോൾ വാഹനമോടിച്ചിരുന്ന സുഹൃത്ത് അർജുനെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസിൽ പ്രതിയാക്കി. തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിനെതിരെ കേസ് എടുത്തു.

വഞ്ചന, മനുഷ്യക്കടത്ത് അടക്കം 20ലേറെ കേസുകളിൽ പ്രതിയാണു സോബിയെന്നും ഒരു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഒഴിവാക്കാൻ രക്ഷപ്പെടുമ്പോഴാണ് ഇയാൾ അപകട സ്ഥലത്ത് എത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. വാഹനം ഓടിച്ച ആളെ കുറിച്ചുള്ള മൊഴികളിലെ ആശയകുഴപ്പം മരണത്തിനു ദുരൂഹതക്ക് പിന്നിലെ കാരണമായി. അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണു കണ്ടെത്തൽ. ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഇതു ഇതു വ്യക്തമാണ്.

ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണു ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്. എന്നാൽ ബാലഭാസ്കറിനോ ട്രൂപ്പിനോ സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണു സിബിഐ കണ്ടെത്തൽ. ഇൻഷുറൻസുമായി ഇൻഷുറൻസുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിച്ച സംശയത്തിനും അപകടവുമായി ബന്ധമില്ല.

Leave a Reply

Your email address will not be published. Required fields are marked *