വിചിത്ര നിയമങ്ങളുടെ രാജ്യം: സ്തീകളെ പൂര്‍ണ്ണ നഗ്നരാക്കി വയറ്റില്‍ കത്തി കുത്തിയിറക്കുക; തടവുകാർക്ക് ഭക്ഷിക്കാൻ എലി, വിചിത്രസംഭവങ്ങൾ ഇങ്ങനെ..

Share

ഉത്തര കൊറിയ വിചിത്ര നിയമങ്ങളുടെ രാജ്യം. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന, വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായി നിലനില്‍ക്കുന്ന രാഷ്ട്രം. മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനതയെ അടിമകളെ പോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന രാജ്യം.

ഇപ്പോള്‍ ഇതാ ഉത്തരകൊറിയയിൽ അനാഥ കുട്ടികളെ ഖനികളിൽ ജോലികൾക്ക് ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.. ഉത്തരകൊറിയയില്‍ ചെറിയ കുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ ജോലി ചെയ്യിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ബിബിസി അടക്കമുള്ള മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. അനാഥരായ കുഞ്ഞുങ്ങൾ, അനാഥാലയങ്ങളിലെ ബിരുദധാരികളായ വിദ്യാർഥികൾ എന്നിവരെയാണ് കൽക്കരി ഖനികളിലും, കൃഷിയിടങ്ങളിലും, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിലും അടക്കം ബുദ്ധിമുട്ടുകൾ ഏറെയുള്ള ജോലികൾക്കായി ഉപയോഗിക്കുന്നു എന്നാണ് പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന വിവരം.

എന്നാൽ ഇവർ പാർട്ടിയോടുള്ള കടപ്പാട് തെളിയിക്കാനും സ്വന്തം ഇഷ്ടപ്രകാരമാണ് തൊഴിൽ ചെയ്യുന്നതെന്നാണ് അവിടുത്തെ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഏതു പ്രായത്തിലുള്ള കുട്ടികളാണ് എന്ന കാര്യം വാർത്താ ഏജൻസി റിപ്പോർട്ടുകളിൽ പറയുന്നില്ല.

പക്ഷേ കൗമാരക്കാരാണെന്ന് പുറത്തുവന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.ആ റിപ്പോർട്ട് പ്രകാരം 700 -ലധികം അനാഥർ സഹകരണ ഫാമുകളിലും, ഇരുമ്പ്, ഉരുക്ക് സമുച്ചയം, വനവൽക്കരണം എന്നീ മേഖലകളിലും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചതായി പറയുന്നു.

മൂന്ന് അനാഥ വിദ്യാലയങ്ങളിൽ നിന്നുള്ള 150 -ഓളം കുട്ടികൾ കൽക്കരി ഖനികളിലും ഫാമുകളിലും ജോലി ചെയ്യാൻ സന്നദ്ധരായിട്ടുണ്ടെന്ന് വ്യാഴാഴ്ച ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തര കൊറിയ കുട്ടികളെക്കൊണ്ട് നിർബന്ധിത ബാലവേല ചെയ്യിപ്പിക്കുന്നുവെന്നത് മനുഷ്യാവകാശ സംഘടനകൾ പണ്ടേ ആരോപിക്കുന്ന ഒന്നാണ്.

മനുഷ്യാവകാശ നടപടികളെക്കുറിച്ചുള്ള 2020 -ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ ഉത്തരകൊറിയിലെ ക്രൂരമായ ബാലവേലയെ കുറിച്ച് പരാമർശവും ഉയർന്നിരുന്നു. പ്രധാന റോഡുകളിൽ മഞ്ഞ് നീക്കംചെയ്യൽ പോലുള്ള പ്രത്യേക പ്രോജക്ടുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ചിലപ്പോൾ സ്കൂൾ കുട്ടികളെ ജോലിക്ക് അയയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

16 അല്ലെങ്കിൽ 17 വയസ്സിന് താഴെയുള്ള കുട്ടികളെ സൈനിക മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും, നിർബന്ധിത തൊഴിലിന്റെ ഫലമായി ശാരീരികവും മാനസികവുമായ പരിക്കുകൾ, പോഷകാഹാരക്കുറവ്, ക്ഷീണം, വളർച്ചാ അപാകതകൾ എന്നിവ കുട്ടികളിൽ ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ദക്ഷിണ കൊറിയൻ യുദ്ധത്തടവുകാരെ ഉത്തരകൊറിയൻ കൽക്കരി ഖനികളിൽ അടിമപ്പണി ചെയ്യിപ്പിച്ച് ഭരണകൂടം ആയുധ പദ്ധതികൾക്കായി പണമുണ്ടാക്കുന്നു എന്നത് ഫെബ്രുവരിയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയ ഈ ആരോപണങ്ങൾ എല്ലാം ആവർത്തിച്ച് നിഷേധിക്കുകയാണ്.

ഉത്തര കൊറിയ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഉത്തര കൊറിയയുടെ ഉള്ളില്‍ നടക്കുന്നതെന്നോ, അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്നോ അറിയുക അസാധ്യമാണ്.

കിം ജോങ് ഉന്‍ പറയും അവിടെയുളള ജനങ്ങള്‍ അനുസരിക്കും ഇല്ലെങ്കില്‍ കഴുത്തിന് മുകളില്‍ തല കാണില്ല ഇതാണ് അവിടത്തെ അവസ്ഥ. 2000ന് ശേഷം ലോകം കണ്ട് വേവലാതിപ്പെടുകയും വിറയ്ക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ.

ഈ രാജ്യത്തിന്റെ സുപ്രീം തലവനും പ്രസിഡന്റുമായ കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തന്നെ തലവേദനയായിട്ടുണ്ട്. ഉത്തര കൊറിയ, ഏകാധിപത്യത്തിന്റെ ഉരുക്കുമറയില്‍ അടച്ചിട്ടിരിക്കുന്ന രാജ്യം. മറ്റ് രാജ്യങ്ങള്‍ എവിടേയും കാണാന്‍ സാധിക്കാത്ത ക്രൂരതകള്‍ നിറഞ്ഞ ശിക്ഷകളാണ് തടവുകാര്‍ക്ക് ഈ ഏകാധിപതി നല്‍കുന്നത്.

നടുറോഡില്‍ വച്ചും , പൊതു സ്ഥലങ്ങളില്‍ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിര്‍ത്ത് കൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളില്‍ ഒന്ന്. ഉത്തരകൊറിയയില്‍ തടവുകാര്‍ക്ക് വേണ്ടി നിരവധിയായ ക്യാമ്പുകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. നിലവില്‍ ആറോളം വരുന്ന തടവുകാരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

ഈ ക്യാമ്പുകളിലെ തടവുകാര്‍ അനുഭവിക്കുന്ന ശിക്ഷകള്‍ അതിക്രൂരമാണ്. കിംജോങ് ഉന്‍-ന്റെ കര്‍ക്കശമായ നിലപാടുകള്‍ പ്രാകൃതമായ ശിക്ഷാരീതിയിലേയക്കാണ് നീങ്ങിയത്. സ്വന്തം അമ്മാവനെ വരെ വേട്ടയാടിയ ഈ ഭരണാധികാരി ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവന്‍ പേരേയും തടങ്കലിലാക്കും.

നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കഴിയേണ്ടത്. ഇന്ന് ഏകദേശം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ജയിലില്‍ കഴിയുന്നു. 50 വര്‍ഷത്തിനുള്ളില്‍ ആയിരങ്ങളെ തൂക്കിലേറ്റിയും വെടിയുതിര്‍ത്തും കൊന്നൊടുക്കിയിട്ടുണ്ട്.

തടവുകാര്‍ക്ക് 16 മണിക്കൂര്‍ ജോലി സമയം നല്‍കി പീഡിപ്പിക്കുന്നു. എലികളെയാണ് പ്രത്യേകമായ ഭക്ഷണമായി ഇദ്ദേഹം തടവുകാര്‍ക്ക് നല്‍കുന്നത്. ഇദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി മാത്രമെ എലികളെ ഭക്ഷിക്കാവു. മുതിര്‍ന്ന സൈനികര്‍ക്ക് സ്ത്രീതടവുകാരെ തെരെഞ്ഞെടുത്ത് ഉപയോഗിക്കുവാന്‍ പ്രത്യേക അനുമതിയും നല്‍കിയിട്ടുണ്ട്.

ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്യും. കഠിന ശിക്ഷകളുടെ ഫലമായിആരെങ്കിലും മരണപ്പെട്ടാല്‍ അവരെ എലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യും. സ്ത്രീകളെ മണിക്കൂറുകളോളം മേശയില്‍ കയറ്റി നിര്‍ത്തുകയും, പൂര്‍ണ്ണ നഗ്നരാക്കി മരത്തില്‍ കെട്ടിയിട്ട് വയറ്റില്‍ കത്തി കുത്തിയിറക്കുന്നത് ഇദ്ദേഹത്തിന്റെ ശീലമാണ്. അങ്ങനെ നിരവധി നിരവധിയായ ക്രൂരതകളുടെ കഥകളാണ് തടവുകാരുടെ ക്യാമ്പുകളില്‍ നടക്കുന്നത്.

ഇതിനെതിരെ ലോകമെമ്പാടും മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യുറോപ്യന്‍ യൂണിയന്‍ എന്നിവയും , ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിക്കുകയും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശബ്ദമുയത്തുകയും ചെയ്തിട്ടുണ്ട്.

മനുഷ്യര്‍ക്കെതിരെ നടത്തുന്ന അതിക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ ലംഘനങ്ങളും നിര്‍ത്തിവയ്ക്കുവാന്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുകയും അന്താരാഷ്ട്രക്രിമിനല്‍ കോടതിയുടെ മുമ്പ് വിഷയം ഉന്നയിക്കാന്‍ പ്രത്യേക പ്രമേയം പാസ്സാക്കുകയുമുണ്ടായി.

എന്നാലും കിംജോങ് ഉന്നിന് ഈ പ്രമേയങ്ങളും നിയമങ്ങളും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അദ്ദേഹം തന്റെ ഏകാധിപത്യഭരണം തുടരുകയാണ്. ലോക രാജ്യങ്ങളിലെ മനുഷ്യാവകാശ കാംക്ഷികള്‍ ഇദ്ദേഹത്തിന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യഭരണം ഏര്‍പ്പെടുത്തണമെന്നും ശബ്ദിക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയിലെ ജനങ്ങള്‍ ഇന്നും ദുരിതങ്ങളടങ്ങിയ ജീവിതമാണ് അനുഭവിക്കുന്നത്.