കനത്ത മഴ: അതിരപ്പിള്ളി നിറഞ്ഞൊഴുകുന്നു

Share


ജില്ലയിൽ ശക്തമായ മഴ തുടരുന്നു.
അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുന്നു. ശക്തമായ മഴയിൽ അതിരപ്പിള്ളി – ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.


പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൾവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ അടിയന്തരമായി മാറണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറിതുടങ്ങി . ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി.
ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ട് ജനങ്ങളെ മാറ്റിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *