ദുരൂഹത ഉയരുന്നു.. ആതിരയുടെ ഭര്‍തൃമാതാവിന്റെ മരണത്തിന് കാരണം?

Share

തിരുവനന്തപുരം: പത്ത് ദിവത്തിനുള്ളിലാണ് കല്ലമ്പലത്തെ വീട്ടില്‍ രണ്ട് മരണം സംഭവിച്ചിരിക്കുന്നത്. ആതിരയുടെ മരണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ തൊട്ടുപിന്നാലെ ഭര്‍തൃമാതാവിന്റെ മരണവും അന്വേഷണസംഘത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ആതിരയുടെ ഭര്‍തൃ മാതാവിനെ ഇന്നലെ രാവിലെ യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കല്ലമ്ബലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലായിരുന്നു ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ ബാത്ത്‌റൂമിനുള്ളില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയുടെ മരണം. ആതിര ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതോടെ, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ സാധിച്ചില്ല.അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ശ്യാമളയുടെ ആത്മഹത്യ.

ആതിരയുടെ മരണത്തില്‍ ശ്യാമളയ്ക്ക് നേരെ പലരും സംശയമുന്നയിച്ചിരുന്നു. ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ആതിര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിന്നിലെ കാരണം കണ്ടെത്തണമെന്നും ഭര്‍തൃപിതാവും ആരോപിച്ചിരുന്നു.

കൂടാതെ, നാട്ടുകാരില്‍ ചിലരും ഇവര്‍ക്കെര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലരും കൊലപാതകിയെന്ന് മുദ്രകുത്തിയെന്നും ഇതേത്തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷത്തെ തുടര്‍ന്നാണ് ശ്യാമള ആത്മഹത്യ ചെയ്തതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *