8 ലക്ഷം തൊഴിൽ, ക്ഷേമ പെൻഷൻ കൂട്ടി 

Share

തിരുവനന്തപുരം : ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ 2021–22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു . രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം തുടങ്ങി. ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.

പ്രധാന പ്രഖ്യാപനങ്ങള്‍

8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും

സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

ആരോഗ്യവകുപ്പില്‍ 4,000 തസ്?തികകള്‍ സൃഷ്?ടിക്കും

15,000 കോടിയുടെ കിഫ്?ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും

നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയര്‍ത്തി

കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി

നാളികേരത്തിന്റെ സംഭരണ വില 132 രൂപയായി ഉയര്‍ത്തി

കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന ബജറ്റെന്ന് മന്ത്രി; നികുതി വര്‍ധന ഉണ്ടാകില്ല 


ഒറ്റ നോട്ടത്തിൽ 

 • 25 ലക്ഷം പേർക്ക്‌ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി തൊഴിൽ; കെ ഡിസ്‌കിന്‌ 200 കോടി
 • എല്ലാ വീട്ടിലും ലാപ്‌ടോപ്പ്‌ , കൂടുതൽ തൊഴിലവസരങ്ങൾ
 • 1.5 ലക്ഷം പിഎസ്‌സി നിയമനങ്ങൾ നടന്നു
 • പ്രവാസി ക്ഷേമത്തിന് 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചത് . വർക് നിയർ ഹോം പദ്ധതിക്ക്‌ 20 കോടി
 • 236 മെഗാവാട്ട്‌ വൈദ്യുതി കൂടുതലായി ഉൽപാദിപ്പിച്ചു
 • പ്രളയ ദുരിതാശ്വാസത്തിനായി 37 29 കോടി ചിലവഴിച്ചു
 • ശിശുമരണ നിരക്ക്‌ 12ൽ നിന്ന്‌ 7 ആക്കി കുറച്ചു
 • സ്​ത്രീകളുടെ തൊഴിലില്ലായ്​മ പരിഹരിക്കാൻ പദ്ധതി, സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും
 • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1703 കോടി ചെലവഴിച്ചു
 • 11580 കിലോമീറ്റർ റോഡുകൾ നവീകരിച്ചു
 • നാളികേരത്തിന്റെ സംഭരണ വില 27ൽ നിന്ന്‌ 32 രൂപയായി ഉയർത്തി
 • കിഫ്‌ബി ഉത്തേജന പാക്കേജിന്‌ 60, 000 കോടി
 • നെല്ല്‌ സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില 170 ആക്കി ഉയർത്തി
 • കേന്ദ്രത്തിന്‌ വിമർശനം. കേന്ദ്രത്തിന്റെ വിവേചനം കേരളത്തെ പ്രതിസന്ധിയിലാക്കി
 • 15,000 കോടിയുടെ കിഫ്​ബി പദ്ധതികൾ പൂർത്തീകരിക്കും
 • ആരോഗ്യവകുപ്പിൽ 4,000 തസ്​തികകൾ സൃഷ്​ടിക്കും
 • 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. 5 ലക്ഷം അഭ്യസ്‌തവിദ്യർക്കും, 3 ലക്ഷം മറ്റുള്ളവർക്കും
 • സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയാക്കി; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
 • ആരും പട്ടിണികിടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ ഭഷ്യകിറ്റുകൾ എത്തിച്ചു . കമ്മ്യുണിറ്റി കിച്ചനുകൾ തുറന്നു
 • കേരള ആരോഗ്യ മേഖലയുടെ കരുത്ത്‌ ലോകം ഒന്നുകൂടി തിരിച്ചറിഞ്ഞു
 • ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച സർക്കാർ , കോവിഡാനന്തരം പുതിയ പുലരിയെത്തും
 • വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
 • കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
 • 236 മെഗാവാട്ട്‌ വൈദ്യുതി കൂടുതലായി ഉൽപാദിപ്പിച്ചു
 • പ്രളയ ദുരിതാശ്വാസത്തിനായി 37 29 കോടി ചിലവഴിച്ചു
 • ശിശുമരണ നിരക്ക്‌ 12ൽ നിന്ന്‌ 7 ആക്കി കുറച്ചു


Leave a Reply

Your email address will not be published. Required fields are marked *