Share
സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി സിഡ്നിയിൽ വിമാനമിറങ്ങി. ഐപിഎൽ ട്വന്റി-20 ഫൈനൽ നടന്നതിനു മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ഇന്ത്യൻ ടീം ഒന്നിച്ചിരുന്നു.
ഇന്നാണ് ടീം ദുബായിൽനിന്ന് സിഡ്നിയിൽ എത്തിയത്. 27 മുതലാണ് മത്സരം ആരംഭിക്കുക. ടീം നിലവിൽ ക്വാറന്റൈനിലാണ്.
ഓസ്ട്രേലിയൻ റഗ്ബി ഇതിഹാസമായ ബ്രാഡ് ഫിറ്റ്ലർ സാധാരണയായി ഉപയോഗിക്കാറുള്ള ഹോട്ടൽ റൂമിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി ക്വാറന്റൈനിൽ കഴിയുക.
കളിക്കാർക്കൊപ്പം അവരുടെ കുടുംബവും എത്തിയിട്ടുണ്ട്. താരങ്ങൾ കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തു