6477 പേർക്ക് കൊവിഡ്: കേരളത്തിൽ സമൂഹ വ്യാപനം പിടിമുറുക്കുന്നു

Share

തിരുവനന്തപുരം കേരളത്തിൽ ഇന്ന് 6477 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂർ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂർ, പാലക്കാട് 419 വീതം, കോട്ടയം 322, കാസർഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോർജ് (69), സെപ്റ്റംബർ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരൻ (85), സെപ്റ്റംബർ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോർജ് (82), ആലപ്പുഴ തായിക്കൽ സ്വദേശി എ.എൻ. മുകുന്ദൻ (57), സെപ്റ്റംബർ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിൻ സക്കീർ (39), സെപ്റ്റംബർ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവൻ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), സെപ്റ്റംബർ 19ന് മരണമടഞ്ഞ തൃശൂർ വടൂർക്കര സ്വദേശി മുഹമ്മദ് സുനീർ (45), കോഴിക്കോട് സ്വദേശി അക്ബർ പാഷ (40), സെപ്റ്റംബർ 20ന് മരണമടഞ്ഞ മലപ്പുറം സ്വദേശി സൈനുദ്ദീൻ (58), സെപ്റ്റംബർ 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂർ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), സെപ്റ്റംബർ 22ന് മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി ഡെൽബിൻ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയൻ (59), തൃശൂർ സ്വദേശി ചന്ദ്രശേഖരൻ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫൻ തോമസ് (57), സെപ്റ്റംബർ 23ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോർണാല്ലസ് (60), സെപ്റ്റംബർ 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 635 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *