45 രൂപയ്ക്ക് ഉള്ളി നൽകും

Share

കൊച്ചി:കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ  നാഫെഡിൽ നിന്ന്‌ 75 ടൺ സവാള അടിയന്തരമായി  എത്തിക്കും. കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ നാഫെഡുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.

സവാള കിലോയ്‌ക്ക്‌‌  45 രൂപ നിരക്കിൽ  ഹോർട്ടികോർപ്പു വഴി നൽകാനാണ്‌ തീരുമാനമെന്ന്‌ മന്ത്രി  അറിയിച്ചു. ആദ്യഘട്ടമായി 25 ടൺ എറണാകുളത്ത് എത്തും.  വിപണിയിൽ കിലോഗ്രാമിന്‌ 120 രൂപവരെയാണ്‌ നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു. രാജ്യമെമ്പാടും ‌ ഉള്ളിവില കുതിച്ചുയർന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാതിരുന്നതാണ്‌ ഈ ഗതിയിലെത്തിച്ചത്‌.

ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കിൽ കിലോയ്‌ക്ക്‌ 71 രൂപയാണ്‌ വില. ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കർണാടകം, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ്‌ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്‌. വിലനിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ ഉള്ളി ഇറക്കുമതിക്ക്‌ ഇളവുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *