വിമാനത്താവളത്തിലെയും രാമനാട്ടുകരയിലെയും സ്വർണ്ണക്കടത്തിന് അഭേദ്യമായ ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രൻ

Share

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും രാമനാട്ടുകരയിലെയും സ്വർണ്ണക്കടത്തിന് അഭേദ്യമായ ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് അവസാനിച്ചിട്ടില്ല’ കള്ളക്കടത്ത് കേസുകൾ ക്രൈംബ്രാഞ്ച ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണ്.


സ്വർണ്ണക്കടത്ത് കേസുകൾ സി.പി. ഐ .എം നേതാക്കളുടെ അടുത്ത് എത്തും എന്നുള്ളത് കൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്തുകാരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനെതിരെ യുവമോർച്ച കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ.


സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.