“വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും”; ഇന്ന് ലോക പുസ്തകദിനം

Share


ഇന്ന് ലോക പുസ്തക ദിനം. പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുസ്തക പ്രസാധനത്തെയും പകര്‍പ്പവകാശത്തെയും സംരക്ഷിക്കുക എന്നതുകൂടി ഈ ദിനത്തിന്റെ സന്ദേശമാണ്.


സ്‌പെയിന്‍കാരുടെ പുസ്തക പ്രേമത്തില്‍ ആവേശം ഉള്‍ക്കൊണ്ടാണ് യുനെസ്‌കോ ഏപ്രില്‍ 23ന് പുസ്തകദിനാചരണത്തിന് തുടക്കമിടുകയായിരുന്നു. 1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്സ്പിയറിന്റെ ജനനവും മരണവും. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ ലോക പുസ്തക ദിനം ആചരിക്കാന്‍ തുടങ്ങിയത് എന്നും ആളുകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റലിന്റെ കടന്നു വരവോടെ പുസ്തകങ്ങള്‍ കുറയുന്നു വായന മരിക്കുന്നു എന്ന വിലാപമാണുയരുന്നത്. എന്നാല്‍ ഇന്നത്തെ ജിവസത്തിലൂടെ സാംസ്‌കാരികമായ നമ്മുടെ മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് ചെയ്യേണ്ടത്.

ഇതിനായി ഇന്ന് ലോകത്തുള്ള എഴുത്തുകാരും പ്രസാധകരും ഒന്നിക്കുകയാണ്. നമ്മളും അവര്‍ക്കൊപ്പം ചേരാം വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും.’

പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തന്‍ കാര്യങ്ങല്‍ അകത്തുള്ളത് പുത്തകം.’
‘എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.’
-കുഞ്ഞുണ്ണി മാഷ്
‘ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും’
-എ പി ജെ അബ്ദുല്‍ കലാം