മൈക്രോ സോഫ്റ്റ് ചെയറാമാനായി ഇന്ത്യൻ വംശജൻ

Share

ന്യുയോർക്ക്: മൈക്രോ സോഫ്റ്റിന്‍റെ പുതിയ ചെയര്‍മാനായി ഇന്ത്യൻ വംശജനായ സത്യനദല്ലയെ തിരഞ്ഞെടുത്തു.  ചെയര്മാനായിരുന്ന ജോണ്‍ തോംസണ് പകരമാണ് സത്യ നദേല്ലയെ ചെയര്‍മാനാക്കാനുള്ള കമ്ബനിയുടെ തീരുമാനം.

ഹൈദരാബാദിൽ ജനിച്ച സത്യാ നദെല്ല നിലവിൽ കമ്പനിയുടെ സി.ഇ.ഓ ആണ്.ബി.ടെക് ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടാനാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.  സി.ഇ.യ്ക്ക് മുന്‍പ് കമ്ബനിയുടെ എക്സിക്യുട്ടീവ് വൈസ്.പ്രസിഡന്‍റിന്‍റെ ചുമതലയും  നിരവധി പ്രോജക്ടുകളുടെ തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ക്ലൗഡ് കംപ്യൂട്ടിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് ഊന്നല്‍ നല്‍കി നാദെല്ലയാണ് ഒരുകാലത്ത് തകർച്ചയിലേക്ക് കൂപ്പുകുത്തിയ മൈക്രോസോഫ്റ്റിനെ ഉയർത്തി കൊണ്ടുവന്നത്.