പകൽപ്പൂരം ഒഴിവാക്കി; ആഘോഷമില്ലാതെ ഒരാനപ്പുറത്ത് മാത്രമായിട്ടാകും ഘടക പൂരങ്ങൾ

Share

തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള ഘടക പൂരങ്ങളും ഇത്തവണ ആഘോഷമില്ലാതെ നടത്തും. ഒരാനപ്പുറത്ത് മാത്രമായിട്ടാകും പൂരം നടത്തുക. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടക പൂരങ്ങൾ നടത്തുന്നത്.

എട്ട് ഘടക പൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക.ഓരോ ഘടക പൂരങ്ങൾക്കും 50 പേരെ മാത്രമേ അനുവദിക്കൂ.

എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര് മാത്രമേ പൂരപ്പറമ്പിലെത്തു. ഘടക പൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊവിഡ് ആർ ടി പി സി ആർ പരിശോധന നിർബന്ധമാണ്.

പൂര വിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. പൂരം ചമയ പ്രദർശനം ഇത്തവണയുണ്ടാകില്ല.

ഈ മാസം 24ാം തീയതി പകൽപ്പൂരം വേണ്ടെന്ന് വെച്ചിട്ടുണ്ട്. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേയുണ്ടാകൂ.