കൊവിഡ് അവലോകന യോഗം ഇന്ന്; സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും

Share

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

സാധാരണഗതിയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാൽ സംസ്ഥാനത്ത് ടിപിആർ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാൻ തീരുമാനമായത്. ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടിപിആർ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. ടിപിആർ ഉയർന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.

ആരാധനാലയങ്ങൾ് ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയേക്കുമെന്നാണ് സൂചന. കൂടാതെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയാൻ സാധിക്കും.