കൊക്കയാറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ തീവ്രശ്രമം ഉണ്ടാകും: മന്ത്രി റോഷി അഗസ്റ്റിന്‍

Share

കൊക്കയാര്‍, പെരുവന്താനം ഗ്രാമ പഞ്ചായത്തുകളിലെ പ്രളയ  ബാധിത മേഖലയിലെ സാഹചര്യം വിലയിരുത്താനും, പുനരധിവാസവും ,യാത്ര പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കാര്യങ്ങളുടെ പരിഹാരത്തിനുമായി മന്തി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മുണ്ടക്കയം ഈസ്റ്റില്‍ ചേര്‍ന്ന യോഗത്തില്‍ വാഴൂര്‍ സോമന്‍  എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, പങ്കെടുത്തു. പഞ്ചായത്തുകളിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് യോഗം ചേര്‍ന്നത്. പ്രളയത്തിന് ശേഷം ഓരോ മേഖലയിലും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്ന കെ.കെ.റോഡിന് സമാ ന്താരമായി മറ്റൊരു റോഡ് എന്നത് കഴിഞ്ഞ പ്രളയത്തിന് ശേഷം ഏറെ ഗൗരവതരമായി ഉയര്‍ന്ന  പ്രശ്‌നമാണ്. നിലവിലെ ആഷ്‌ലി ,ബൈസണ്‍വാലി, മമതാമ്മകുളം, ഉറുമ്പിക്കര, വെംബ്‌ളി ,കൂട്ടിക്കല്‍ ,റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം നടത്തുമെന്നു മന്ത്രി പറഞ്ഞു. കൂടാതെ പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട റോഡുകള്‍  തകര്‍ന്നതും,പൊതുമരാമത്ത് റോഡുകളുടെ   കുറവും ദുരന്ത മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.  ലക്ഷം വീട് കോളനി ഉള്‍പ്പടെയുള്ള മേഖലയിലെ വീടുകള്‍ അധികവും വാസയോഗ്യമല്ലാതായെന്നു നിലവില്‍ അനവധി വീടുകള്‍ അപകട ഭീഷണിയിലാണെന്നും ബോധ്യപ്പെട്ടു. ഇക്കാര്യങ്ങള്‍   സര്‍ക്കാരിന്റെ മുന്നിലെ ലെത്തിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കൊക്കയാര്‍ പഞ്ചായത്തില്‍ നാല് പാലങ്ങളും പെരുവന്താനം പഞ്ചായത്തില്‍ രണ്ട് പാലങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് പല മേഖലകളും ഒറ്റപ്പെട്ടുകിടക്കുകയാണ്. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ യാത്ര ,പഠനം എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇക്കാര്യങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കുമെന്നും മ(ന്തി  പറഞ്ഞു.