കുതിരാൻ തുരങ്കം തുറക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി

Share

കുതിരാൻ തുരങ്കം തുറക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. വാഹനങ്ങൾ ഇന്ന് തന്നെ കടത്തിവിടാൻ തീരുമാനമെടുത്തുകൊണ്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.


കേരളത്തിലെ കുതിരാൻ തുരങ്കത്തിന്റെ ഒരു ഭാഗം ഇന്ന് തുറക്കുകയാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് അറിയിച്ചത് . സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമായ കുതിരൻ തുരങ്കം ,
വടക്ക് -തെക്ക് ഇടനാഴിയിലെ പ്രധാന തുറമുഖങ്ങളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കുമുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും,
പ്രധാനമന്ത്രി.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യവികസനം ഓരോ പൗരനും മികച്ച സാമ്പത്തിക അവസരങ്ങൾ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ട്വിറ്റെരിലൂടെ പങ്കുവെച്ചു.

രണ്ട് തുരങ്കങ്ങളുടെ യും നിർമ്മാണത്തിന് ശേഷമാണ് ഉദ്ഘാടനചടങ്ങ് നടത്തുക എന്ന കാര്യവും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്.
ഓഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം ജനങ്ങൾക്കായി തുറന്നു നല്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്താനിരുന്ന ട്രയൽ റൺ പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഈ മാസം 23 മുതൽ മൂന്നുദിവസം നടത്തിയ പരിശോധന തൃപ്തികരമാണെന്നും ഇനി പ്രത്യേക സുരക്ഷാപരിശോധന ഉണ്ടാകില്ല എന്നും ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 40 ദിവസത്തിനിടയിൽ മൂന്നുതവണ കളേക്റ്റർക്കും മറ്റു മന്ത്രിമാർക്കൊപ്പവും തുരംഗം സന്ദർശിക്കുകയും ദേശീയപാത അതോറിറ്റി യുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
വര്ഷങ്ങളായി നീണ്ടുനിൽക്കുന്ന വലിയൊരു ഗതാഗത പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.