ഐ.പി.എൽ പതിനാലാം സീസൺ: ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം

Share

ഐ.പി.എൽ പതിനാലാം സീസൺ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു.

മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ചെന്നൈയ്ക്കു വേണ്ടി റുതുരാജ് ഗെയ്ക്ക് വാദ് 88 റൺസ് നേടി.

ഗെയ്ക്ക് വാദ് ആണ് പ്ലേയർ ഓഫ് ദി മാച്ച്.

അർദ്ധ സെഞ്ച്വറി നേടിയ സൌരബ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ.

ജയത്തോടെ 12 പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായി.

ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

വൈകിട്ട് 7.30 ന് അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിലാണ് മത്സരം.