എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; പരീക്ഷകളും മാറ്റി

Share

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളജുകളും പോളിടെക്നിക്കുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

ഇന്നത്തെ പ്ലസ് വൺ പരീക്ഷയും കേരള , എം ജി കാലിക്കറ്റ് , കൊച്ചി, ആരോഗ്യ സർവ്വകലാശാലാ പരീക്ഷകളും മാറ്റി.

കണ്ണൂർ സർവകലാശാലയിൽ തലശ്ശേരി ക്യാംപസിലെ ഒന്നാം സെമസ്റ്റർ എം ബി എ പരീക്ഷ ഒഴികെയുള്ളവ മാറ്റി.