അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാം; മന്ത്രി വി.എൻ. വാസവൻ

Share

അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ  യുവജന സഹകരണ സംഘങ്ങൾക്കാകുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ.  മികച്ച ആശയങ്ങളാണ് സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച സഹകരണ സംഘങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.  സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച 29 യുവജനസംഘങ്ങളിലെ പ്രമോട്ടർമാർക്ക് 3 ദിവസത്തെ ശില്പശാല തിരുവനന്തപുരത്തെ പൂജപ്പുരയിലെ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സംഘങ്ങളുടെ പ്രവർത്തനം, ഭരണം, സംരഭകമാതൃകകൾ, പ്രമോട്ടർമാരുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ധാരണ നൽകുക എന്നതാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.  
പുതിയതായി രജിസ്റ്റർ ചെയ്ത 29 സംഘങ്ങളിൽ നിന്നും 87 പ്രമോട്ടർമാരാണ് ഓൺലൈൻ ആയി നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്.  3 ദിവസങ്ങളിലായി നടത്തുന്ന പരിശീലന പരിപാടി 13ന്  സമാപിക്കും.