ഹാഥ് രസിലെ പെൺവേട്ടയിൽ പൊട്ടിത്തെറിച്ച് കോടതി

Share

ലക്നൗ:ഹാഥ്‌രസിൽ ദളിത്‌ പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്ന കേസിൽ ഉത്തർപ്രദേശ്‌ സര്‍ക്കാരിന്റേയും പൊലീസിന്റേയും മനുഷ്യത്വഹീന നടപടിയില്‍ രോഷം പ്രകടിപ്പിച്ച് അലഹബാദ്‌ ഹൈക്കോടതി ലഖ്‌നൗ ബെഞ്ച്.‘‘എന്തിനാണ്‌ ഇങ്ങനെ ചെയ്‌തത്‌? നിങ്ങളുടെ കുടുംബമാണെങ്കിൽ ഇതൊക്കെ നടക്കുമോ?’’  പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി കത്തിച്ചുകളഞ്ഞതിനെ ന്യായീകരിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനോട്‌ കോടതി ചോദിച്ചു.

മൃതദേഹം അധികൃതർ അർധരാത്രി ദഹിപ്പിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന്‌ പെൺകുട്ടിയുടെ കുടുംബം രണ്ടംഗ ബെഞ്ചിന്‌ മൊഴി നൽകി. അന്ത്യോപചാരം അർപ്പിക്കാൻപോലും അനുവദിച്ചില്ലെന്നും അവർ അറിയിച്ചു. സംസ്‌കാരത്തിന്‌ പകൽവരെ കാത്തിരുന്നാൽ  ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന കലക്ടറുടെ നിലപാട്‌ കുടുംബം തള്ളി.

സ്ഥലത്ത്‌ വൻ പൊലീസ്‌ സന്നാഹം ഉണ്ടായിരുന്നെന്നും ക്രമസമാധാന ലംഘനത്തിന്‌ സാധ്യത ഇല്ലായിരുന്നെന്നും പെൺകുട്ടിയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷക സീമ കുശ്‌വാഹ ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *