Share
ന്യൂഡല്‍ഹി :കര്‍ഷക വിരുദ്ധമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സിപി എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ ഹനന്‍ മൊള്ളക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
2020 സെപ്തംബര്‍ 25ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.