Share
റിയാദ്: ഇന്ത്യയിൽ കൊ വിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ഗൾഫിൽ നിന്നുമൊരു ആശ്വാസ വാർത്ത .സഊദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 95 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 26 പേർ മരണപെട്ടതോടെ ആകെ മരണ സംഖ്യ 4,625 ആയി. പുതുതായി 472 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
റിയാദ് ആറ്, ജിദ്ദ അഞ്ച്, മക്ക മൂന്ന്, ഹാഇൽ മൂന്ന്,അൽ-മുബറസ് രണ്ട് ,ഹഫർ അൽ-ബാത്തിൻ രണ്ട്, സാംത രണ്ട്, തായിഫ് ഒന്ന്, അബൂ അരീഷ് ഒന്ന്, സബിയ ഒന്ന് എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച 843 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,15,636 ആയി ഉയർന്നിട്ടുണ്ട്. 12,068 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,043 പേരുടെ നില ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.