സ്വർണക്കടത്ത് കേസിൽ അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഗവർണ്ണർ

Share

കൊച്ചി:സ്വർണക്കടത്ത് കേസിൽ അന്വേഷണം ഫലപ്രദമായി നടക്കുകയാണെന്നും മുൻവിധി വേണ്ടെന്നും  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.. കാര്യപ്രാപ്തിയുള്ള ഏജൻസിയാണ് എൻഐഎ. എന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവർണർ പറഞ്ഞു. മന്ത്രി കെ ടി ജലീലിൽ നിന്ന് എൻഐഎ സാക്ഷിമൊഴിയെടുത്തത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. അവരെ വിശ്വസിക്കൂ. നിയമം എല്ലാവർക്കും മുകളിലാണ്. നമ്മളെല്ലാം ക്ഷമ കാണിക്കണം. അന്വേഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കാമെന്നും അതിനുമുൻപേ വിധിയെഴുതേണ്ടെന്നും ഗവർണർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *