സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസ്

Share

കൊച്ചി:സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസ് കസ്റ്റംസിന് മൊഴി നല്‍കി. ‘ദാവൂദ് അല്‍ അറബി’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും റമീസ് നല്‍കിയ മൊഴിയിലുണ്ട്.

ദാവൂദ് 12 തവണ സ്വര്‍ണം കടത്തിയെന്നും മൊഴിയില്‍ പറയുന്നു.അതേസമയം തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കോണ്‍സുലേറ്റിലെ ഉദ്യോഗത്തിന്‍റെ മറവിലുള്ള കമ്മീഷന്‍ ഇടപാട് സൂക്ഷിച്ചുവേണമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *