Share
കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിൽ ശിവശങ്കരന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിനെ സാക്ഷിയാക്കാൻ ഇ.ഡിയുടെ നീക്കം.സ്വർണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുൻപോട്ടു പോകുന്നത്.
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസില്‍ ശിവശങ്കരന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിനെ സാക്ഷിയാക്കാനാണ് നീക്കം.ശിവശങ്കരന്റെ പങ്കിനെ കുറിച്ച് വ്യത്യസ്തമായ വിവരം വേണുഗോപാല്‍ നല്കിയ സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം. വേണുഗോപാലില്‍ നിന്നും ഇഡി വീണ്ടും മൊഴിയെടുത്തു. ശിവശങ്കരന് മറുപടി പറയാത്ത കാര്യങ്ങള്‍ക്ക് ഉത്തരം വേണുഗോപാല്‍ ഉത്തരം നല്കി.
ആദ്യം ഉത്തരം പറയാതിരുന്ന പല കാര്യങ്ങള്‍ക്കും ശിവശങ്കർ ഉത്തരം പറഞ്ഞ് തുടങ്ങിയതായി സൂചന. ശിവശങ്കരന്റെ നിർദ്ദേശ പ്രകാരമാണ് പണമിടപാടുകള്‍ നടത്തിയതെന്ന നിർണ്ണായക മൊഴിയും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്.