സ്വപ്നയെ 22 ന് ഹാജരാക്കണമെന്ന് എൻ.ഐ.എ കോടതി

Share

കൊച്ചി: യു.എ.ഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 ന് കോടതിയില്‍ ഹാജരാക്കാന്‍ കൊച്ചിയിലെ എന്‍ഐഎ കോടതി ഉത്തരവിട്ടു.

സ്വപ്‌നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍് അനുമതിയാവശ്യപ്പെട്ടു എന്‍ഐഎ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ദിവസം സ്വപ്നയൊഴികെയുള്ള മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം നാളെ വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സന്ദീപ് നായര്‍, മുഹമ്മദലി ഇബ്രാഹിം, മുഹമമദ് ഷാഫി എന്നിവരെയാണ് നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.ഇവര്‍ക്കൊപ്പം സ്വപ്‌നയെ കോടതിയില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ നെഞ്ചു വേദനയെ തുടര്‍ന്നു സ്വപ്‌നയെ തൃശൂര്‍ മെഡിക്കല്‍ കോളജ്ില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കിയിരന്നില്ല. ഇതേ തുടര്‍ന്നാണ് 22 ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *