സ്വപ്നയുടെ ഹരജി ഹൈക്കോടതി തള്ളി

Share

കൊച്ചി:.സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി  ഹൈക്കോടതി തള്ളി.

അന്വേഷണം പൂർത്തിയായിട്ടില്ലന്നും മൊഴിപ്പകർപ്പ് നൽകാനാവില്ലന്നുമുള്ള കസ്റ്റംസിന്റെ നിലപാട് കണക്കിലെടുത്താണ് ഉത്തരവ്.

രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ  ഭാഗമായിട്ടില്ലന്നും കസ്റ്റംസ് വിശദീകരിച്ചു. മൊഴിയുടെ പകർപ്പ്  നൽകിയാൽ കുറ്റകൃത്യത്തിൽപങ്കുണ്ടന്ന് സംശയിക്കുന്ന ഉന്നതർക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.

മൊഴിയുടെ പകർപ്പ് കിട്ടാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ഹൈകോടതിയെ സമീപിച്ചത്. പ്രത്യേക സാമ്പത്തിക കോടതി ആവശ്യം നേരത്തെ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *