Share
അന്തരിച്ച കെ.എം. മാണിയുടെ പൂര്‍ണകായ പ്രതിമ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അനാച്ഛാദനം ചെയ്യാനിരിക്കെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. ‘പൂര്‍ണ്ണകായ പ്രതിമ സ്റ്റേജില്‍ നിന്ന് തള്ളിത്താഴെയിട്ട് ബഹു. സ്പീക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും,’ എന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയില്‍ എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ അക്രമത്തില്‍ ശ്രീരാമകൃഷ്ണന് സ്പീക്കറിന്റെ ഇരിപ്പിടം തള്ളിത്താഴെയിടാന്‍ ഒരുങ്ങുന്നതിന്റെ ചിത്രവും പങ്കിട്ടാണ് ബല്‍റാമിന്റെ പോസ്റ്റ്.