സ്പീക്കർ നടത്തിയ അഴിമതിയെ കുറിച്ച് ഗവർണ്ണർക്ക് കത്തുനൽകി: ചെന്നിത്തല

Share

കണ്ണൂർ: നിയമസഭാ മന്ദിരത്തിൻ്റെ നവീകരണവുമായി ബന്ധപ്പെട്ടു  ലക്കും ലഗാനുമില്ലാതെ സ്പീക്കർ നടത്തിയ അഴിമതിയെക്കുറിച്ച് താൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണുർ പ്രസ് ക്ളബ്ബ് നടത്തിയ തദ്ദേശപ്പോര് 2020 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .വിവാദങ്ങൾ നിലനിൽക്കവെനിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയായിരുന്നു’ലോക കേരളസഭയുടെ മറവിൽ നിയമസഭയിലെ പ്രൌഡഗംഭീരമായിരുന്ന ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ച കാര്യം സ്പീക്കർ സമ്മതിച്ചിരിക്കുകയാണ്. ഹാൾ പൊളിച്ചുപണിതതിന് 16.65 കോടിയുടെ ഭരണാനുമതിയാണ് നൽകിയതെങ്കിലും 9:17 കോടി രൂപയ്ക്ക് പണി പൂർത്തിയായെന്നാണ് സ്പീക്കർ പറയുന്നത് 16.65 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് എന്നാണ് ഞാനും ഇന്നലെ പറഞ്ഞിരുന്നത്.16.65 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറും നൽകിയിട്ട് അതിൻ്റെ ഏതാണ്ട് പകുതി രൂപയ്ക്ക് പണി തീർത്തിട്ടുണ്ടെങ്കിൽ എന്തു തരം എസ്റ്റിമേറ്റാണ് തയ്യാറാക്കിയത് എത്ര ലാഘവത്തോടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും കരാർ നൽകുകയും ചെയ്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ വിഷയം ഉന്നയിച്ചു ഗവർണർക്ക് കത്തുനൽകിയിട്ടുണ്ടെന്നും ഗവർണറുടെ അന്വേഷണ പരിധിക്ക് പുറത്താണ് അന്വേഷണം നടത്തേണ്ടതെങ്കിൽ കണക്കുകൾ പരിശോധിക്കാൻ നിയമസഭാ അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു.ജനാധിപത്യത്തിൻ്റെ വികസന സാധ്യതകൾ പുതിയ ലോകത്ത് എങ്ങനെ വിനിയോഗിക്കുന്നുവെന്നാണ് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി കൊണ്ട് ഉദ്യേശിച്ചതെന്ന് സ്പീക്കർ പറയുന്നു പക്ഷെ ജനാധിപത്യത്തിൻ്റെ വികസന സാധ്യതകൾ ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താം എന്നതിൻ്റെ ഉത്സവമായിരുന്നു യഥാർത്ഥത്തിൽ നടന്നത്. ഏതു സമയത്താണ് സ്പീക്കർ ഫെസ്റ്റിവൽ ഓൺ ഡെമോക്രസി നടത്തിയതെന്ന് ഓർക്കണം’ 2018ലെ മഹാപ്രളയത്തിൽ കേരളം തകർന്നടിഞ്ഞു കിടക്കുകയും എല്ലാ ചിലവുകളും നിയന്ത്രിക്കുകയും ചെയ്തിരുന്നപ്പോഴാണ് 2019ലെ ഫെബ്രുവരിയിൽ ഉത്സവം നടത്തിയത് പിഞ്ചുകുഞ്ഞുങ്ങൾ പോലും കുടുക്കപ്പൊട്ടിച്ച് പ്രളയത്തിൽ എല്ലാം തകർന്നവരെ സഹായിക്കാൻ മുൻപോട്ടു വന്ന ആ സമയത്താണ്.നിയമസഭയിൽ കോടികൾ പൊട്ടിച്ചു കളയുന്ന ധൂർത്ത് നടത്തിയത്. ഒരു വശത്തു നിന്നും ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും കൈയ്യിട്ടുവാരി ‘മറുവശത്ത് ധൂർത്തടിക്കുകയും ചെയ്തു.ആറു പരിപാടികളാണ് ഇതിനായി ആവിഷ്കരിച്ചത് എന്നാൽ രണ്ടു പരിപാടികൾ മാത്രമാണ് നടത്തിയത്.കൊ വിഡാണ് നാടിനെ രക്ഷിച്ചത്. അതു കൊണ്ടു രണ്ടു പരിപാടിയിൽ ഒതുക്കേണ്ടി വന്നു.അതു കൊണ്ടു രണ്ടേകാൽ കോടി മാത്രമേ ചെലവായുള്ളു. അല്ലെങ്കിൽ എത്ര കോടി ചെലവാകുമായിരുന്നുവെന്ന് ചെന്നിത്തല ചോദിച്ചു.താൻ ഉന്നയിച്ച2018ലെ ഒന്നാം കേരളസഭ ചേരുമ്പോൾ ഇരിപ്പിടങ്ങൾ മാറ്റുന്നതിനായി മാത്രം 1.84 കോടി രൂപ ചെലവാക്കിയെന്ന ആരോപണവും സ്പീക്കർ ശരിവച്ചിട്ടുണ്ട്. ആ കസേരകൾ വീണ്ടും പെയോഗിച്ചുവെന്നാണ് സ്പീക്കർ പറയുന്നത് അക്കാര്യത്തിൽ സംശയമുണ്ട് അതും അന്വേഷിക്കണം’സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുമ്പോൾ ഇത്രയേറെ കോടി കൾ മുടക്കി ഹാൾ നവീകരിച്ചതെന്തിനെന്ന് എന്ന ചോദ്യത്തിന് സ്പീക്കർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല

ലോക കേരള സഭയിൽ പങ്കെടുക്കുന്നവർക്കു ഇരിക്കാൻ അവരുടെ അന്തസിന് ചേർന്ന ഇരിപ്പിടങ്ങൾ വേണമെന്നാണ് സ്പീക്കർ പറയുന്നത്.സാധാരണക്കാരുടെയും തൊഴിലാളി വർഗത്തിൻ്റെയും പാർട്ടിയുടെ നേതാവ് എന്ന വകാശപ്പെടുന്ന പാർട്ടിയുടെ നേതാവ് തന്നെയാണോ ഇതു പറയുന്നത്.

പ്രൌഡഗംഭീരമായിരുന്ന പഴയ ശങ്കരനാരായണൻ തമ്പി ഹാളിന് എന്തായിരുന്നു.ഇത്രയും കോടികൾ ചെലവഴിച്ചു നിർമിച്ച ഹാൾ ഒന്നര ദിവസത്തെ സമ്മേളനത്തിനു ശേഷം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.ഈ പാഴ് ചിലവിന് ആരാണ് സമാധാനം പറയുക.ഈ ഹാൾ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്കു കൊടുക്കാമെന്നാണ് സ്പീക്കർ ഇപ്പോൾ പറയുന്നത്. തന്ത്രപ്രധാനമായ സ്ഥലമാണ് നിയമസഭാ സമുച്ചയം.

24 മണിക്കൂറും പൊലിസ് കാവലുള്ള ഹൈസെക്യുരിറ്റി ഏരിയയാണിത്. അവിടുത്തെ ഹാൾ കല്യാണത്തിനും ആഘോഷത്തിനും വാടകയ്ക്കു കൊടുക്കുന്നതെങ്ങനെയെന്നും സ്പീക്കർ മറുപടി പറയണം. 

ഒന്നാം കേരളസഭയുമായി പ്രതിപക്ഷം സഹകരിച്ചതാണ്. പക്ഷെ രണ്ടാം കേരളസഭയിൽ നിന്നും ഞങ്ങൾ വിട്ടുനിന്നു.കേരളത്തിന് പുറത്തു നിന്നും ഇവിടെ സംരഭം തുടങ്ങാൻ വന്ന പ്രവാസികളായ ത്തന്തുരിലെ സാജൻ്റെയും പുനലൂരിലെ സുഗതൻ്റെയും ദാരുണമായ ആത്മഹത്യകൾ സർക്കാരിൻ്റെയും ഭരണകക്ഷിയുടെയും തനിനിറം പുറത്തു കൊണ്ടുവന്നതാണെന്ന് ചെന്നിത്തല ആരോപിച്ചു.ചടങ്ങിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് എ.കെ ഹാരിസ് അധ്യക്ഷനായി.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *