സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം: ഡി.സി.സി ഓഫിസ് ഉപരോധിച്ചു

Share

മലപ്പുറം:സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ പ്രവർത്തകർ ഡിസിസി ഓഫീസ്‌ ഉപരോധിച്ചു. തിങ്കളാഴ്‌ച ‌‌ ഉച്ചയോടെയാണ്‌ അമ്പതോളം പേരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭ 16ാം വാർഡ്‌ കാരിമുക്കിലെ സ്ഥാനാർഥിയെ ചൊല്ലിയാണ്‌ പ്രശ്‌നം. ഞായറാഴ്‌ച ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശിന്റെ വാഹനം തടഞ്ഞിരുന്നു.  
കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസിന് അനുവദിച്ച 15 സീറ്റുകളിലെ ഏക എസ്‌സി ജനറൽ വാർഡാണ് കാരിമുക്ക്.

സ്ഥാനാർഥികളായി വാർഡ്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ പി കെ രാജൻ, എം ബാബു എന്നിവരുടെ പേരുകളാണ്‌ ആദ്യം ഉയർന്നത്‌. തർക്കമുണ്ടായപ്പോൾ‌ വാർഡ്തലത്തിൽ നടത്തിയ വോട്ടെടുപ്പിൽ രാജൻ വിജയിച്ചു. എന്നാൽ പട്ടിക വന്നപ്പോൾ സതീഷ്‌ തേരി എന്നയാളെ സ്ഥാനാർഥിയാക്കി കൈപ്പത്തി ചിഹ്നവും നൽകി. ഇതോടെയാണ്‌ തർക്കംമൂത്തത്‌.

2015 –-ൽ   ലീഗും കോൺഗ്രസും ഒറ്റക്ക്‌ മത്സരിച്ചപ്പോൾ 198 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ ജയിച്ച വാർഡാണ്‌ കാരിമുക്ക്‌.  വാർഡ് പ്രസിഡന്റ്‌ റഫീഖ്‌, ജനറൽ സെക്രട്ടറി മുനീർ കാരിമുക്ക്‌, ജോയിന്റ്‌ സെക്രട്ടറിമാരായ സുധീഷ്‌ അന്നങ്ങാടൻ, സലീം കാരാട്ട്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *