സ്ത്രീവിരുദ്ധ പരാമർശം: മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

Share

പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു.തെറ്റുതിരുത്തി മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.

ബലാത്സംഗത്തിനിരയായ സ്‌ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കുമെന്ന്‌ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.അല്ലാത്ത സ്‌ത്രീകൾ പിന്നീട്‌ അതുണ്ടാകാതിരിക്കാൻ ശ്രമിക്കും.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം ലൈംഗികമായി പീഡിപ്പിച്ചെന്ന് സോളാർ അന്വേഷണ കമീഷനുമുന്നില്‍ മൊഴിനല്‍കിയ സ്‌ത്രീയെ അഭിസാരികയെന്നും വിശേഷിപ്പിച്ചതാണ് വിവാദമായത്.

കേരളപ്പിറവിദിനത്തില്‍ സെക്രട്ടറിയറ്റിന്‌ മുമ്പിൽ നടന്ന യുഡിഎഫ്‌ “വഞ്ചനാ ദിന’ പരിപാടിയിലായിരുന്നു മുല്ലപ്പള്ളി സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതെന്ന ആരോപണമുയർന്നത്ഒരുഅഭിസാരിക’ രംഗത്തുവരാൻ പോകുന്നുവെന്ന്‌ ഉന്നതരായ പൊലീസ്‌ ഉദ്യോഗസ്ഥർ തന്നോട്‌ പറഞ്ഞതായും കെപിസിസി അധ്യക്ഷന്‍  അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെയും വനിതാ നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു  പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *