സ്കൂൾ തുറക്കാം: കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറങ്ങി

Share

ന്യൂഡൽഹി:രാജ്യത്തെ സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ പുറത്തിറക്കി.

സ്കൂളുകൾ തുറന്നാലും ഉടൻ വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്നാണു മാർഗരേഖയിൽ പറയുന്നത്.

സ്കൂളുകൾ ഒക്ടോബർ 15-ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ കാമ്പസ് മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുന്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *