സോളാർ കേസിൻ്റെ പിന്നിൽ കളിച്ചത് ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തൽ

Share

കൊല്ലം:സോളര്‍ കേസില്‍ വെളിപ്പെടുത്തലുമായി കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ്. പരാതിക്കാരി നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും പി.എ പ്രദീപ് കോട്ടാത്തലയുമാണെന്നാണ് വെളിപ്പെടുത്തല്‍.ഗണേഷായിരുന്നു കേസിലെ മുഖ്യപ്രതി. പക്ഷേ പിന്നെ, ഗണേഷ് പറയുന്നതിനനുസരിച്ചാണ് ഇര, കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയില്‍ മൊഴി നല്‍കിയിരുന്നത്.

ദൈവം പോലും പൊറുക്കാത്ത തരത്തിലാണ്, പിന്നെ ഗണേഷും പി.എയും കേസിലെ പ്രതിയെക്കൊണ്ട് ഓരോന്നും പറയിക്കുകയും എഴുതിക്കുകയും ചെയ്തിരുന്നതെന്ന് ശരണ്യ മനോജ് പറയുന്നു. കേസില്‍ സി.പി.എം നേതാവ് സജി ചെറിയാന്‍ ഗൂഢാലോചന നടത്തിയെന്നും മനോജ് പറഞ്ഞു. ആരോപണങ്ങള്‍ എല്ലാം പരാതിക്കാരി നിഷേധിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്‍റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്‍റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരളകോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ഉമ്മന്‍ചാണ്ടി കരിക്കിന്‍ വെള്ളം പോലെ പരിശുദ്ധനാണെന്നും, സോളാര്‍ കേസ് വിവാദമായപ്പോള്‍ കണ്ണൂരില്‍വെച്ച് ഡിവൈഎഫ്ഐക്കാര്‍ നടത്തിയ കല്ലേറില്‍ അദ്ദേഹത്തിന് നെഞ്ചില്‍ പരിക്കേറ്റു.

അദ്ദേഹത്തിന് സോളാര്‍ കേസിന് പിന്നിലെ രഹസ്യമറിയാം. പക്ഷേ, ഉമ്മന്‍ചാണ്ടി അത് തുറന്ന് പറയാത്തിടത്തോളം കാലം തനിക്കും അത് തുറന്ന് പറയാനാകില്ലെന്നും മനോജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *