സുപ്രീംകോടതിയുമായി പോരിന് ഇറങ്ങിയ കുണാൽ കാമ്ര സത്യത്തിൽ ആരാണ് ?

Share

“കോടതിക്കെതിരെയിട്ട ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറയില്ല, പിഴയടക്കില്ല, വക്കീലന്മാര്‍ വേണ്ട” കുണാൽ കാമ്ര വീണ്ടും പറയുന്നു. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് കുണാലിന്റെ പേര് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആരാണ് കുണാൽ കാമ്ര, അയാൾ ചെയ്തത് എന്ത്.?

സ്റ്റാൻഡ്അപ്പ്‌ കൊമേഡിയൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇടംനേടിയ ഹാസ്യ കലാകാരനാണ് കുണാൽ കാമ്ര. സാമൂഹ്യ വ്യവസ്ഥകളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും  ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചു എന്നതിന്റെ പേരിൽ പലതവണ വധഭീഷണി നേരിട്ട് വ്യക്തിയാണ് കുണാൽ.

മുംബൈയിൽ ജനിച്ചു വളർന്ന കാമ്ര ബിരുദവിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് പ്രസൂൺ പാണ്ഡെയുടെ പരസ്യകമ്പനിയിൽ 11 വർഷത്തോളം ജോലി ചെയ്തു. ഇതിനിടെയാണ് 2013ൽ ക്യാൻവാസ് ലാഫ് ക്ലബ്ബിലാണ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയത്. പിന്നീട് 2017ൽ  റമിത് വർമ്മയ്‌ക്കൊപ്പം ‘ഷട്ട് അപ്പ് യാ കുണാൽ’ വെബ് സീരീസ് അവതരിപ്പിച്ച കുണാൽ നിരവധി പ്രസിദ്ധരെ അഭിമുഖം നടത്തുകയും ചെയ്തു. 2018ൽ രാഷ്ട്രീയപരമായ കാര്യങ്ങൾ ആരോപിച്ച് കുണാലിനെ സ്വന്തം താമസസ്ഥലത്തു നിന്ന് പോലും പുറത്താക്കപ്പെട്ടു.

എന്നാൽ കാമ്രയുടെ പേര് ആദ്യമായി വാർത്തകളിലേക്ക് വഴിച്ചിലക്കപെട്ടത് 20020 ജനുവരി 28ന് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ അർണബ്  ഗോസ്വാമിയുമായുള്ള തർക്കത്തിന്റെ  പേരിലാണ്. അർണബിന്റെ വാർത്താ അവതരണരീതിയേയും രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിർവികാരനായി ഇരിക്കുന്ന അർണബിന്റെ വീഡിയോ കുണാൽ പുറത്തു വിട്ടതോടെ എയർ ഇന്ത്യ കുണാന് വിമാനസർവീസ് നിഷേധിച്ചു. തുടർന്ന് സ്പേസ് ജെറ്റ്, എയർ ഗോ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളും കുണാന് യാത്രാ വിലക്ക് ഏർപ്പെടുത്തി.

2020 നവംബർ 11ന് സുപ്രീം കോടതി അർനബ് ഗോസ്വാമിക്ക് ആത്മഹത്യാ പ്രേരണ കേസിൽ ഇടക്കാലജാമ്യം നൽകിയ സുപ്രീംകോടതിക്കെതിരെ ട്വീറ്റ് ചെയ്തതോടെ കുണാലിനെതിരെ  കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്. സുപ്രീം കോടതിക്ക് മുന്‍പില്‍ ത്രിവര്‍ണ്ണ പതാകക്ക് പകരം ബിജെപിയുടെ കൊടിയും, കോടതിയുടെ നിറം കാവിയുമാക്കികൊണ്ടാണ് കുണാൽ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. സുപ്രീംകോടതി എന്നത് സുപ്രീം താമശയായി മാറിയിരിക്കുകയാണെന്ന് എന്നും കുണാൽ ട്വീറ്റ് ചെയ്തിരുന്നു. സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നും ജനം മനസ്സിലാക്കട്ടെയെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

എന്നാൽ, നോ ലോയേഴ്സ്, നോ അപ്പോളജി, നോ ഫൈൻ, നോ വേസ്റ്റ് ഓഫ് സ്പേസ് എന്ന തലക്കെട്ടിൽ തന്റെ വ്യക്തമായ നിലപാടറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പുതിയ വിവാദത്തിന് തുടക്കം കുറിക്കുമോ എന്ന് കാത്തിരുന്നു കാണാം. അരക്ഷിതമായ രാഷ്ട്രീയ വ്യവസ്ഥകളെ ചോദ്യം ചെയ്ത, സ്ഥാപിത വ്യക്തിത്വങ്ങളെ വിമർശിച്ച കുണാൽ കാമ്രയുടെ നാളെ എന്ത് എന്ന  ചോദ്യത്തിന് ഇപ്പോൾ പ്രസക്തി ഏറി വരികയാണ്.

3 thoughts on “സുപ്രീംകോടതിയുമായി പോരിന് ഇറങ്ങിയ കുണാൽ കാമ്ര സത്യത്തിൽ ആരാണ് ?

Leave a Reply

Your email address will not be published. Required fields are marked *