സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്ന് എം.വി ജയരാജൻ

Share

കണ്ണൂര്‍: വീണ്ടും കേന്ദ്ര ഏജൻസിയായ സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നും പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ മടിയില്ലെന്നും ജയരാജന്‍ വലിയപറമ്പിലെ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പറഞ്ഞു.  ‘അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതി യു.ഡി.എഫും ബി.ജെ.പിയും തടസപ്പെടുത്തുകയാണ്.

കോടതി ഭാഷയില്‍ പറഞ്ഞാല്‍ സി.ബി.ഐ കൂട്ടിലിട്ട തത്തയാണ്. എന്നാല്‍ തന്നോട് ചോദിച്ചാല്‍ സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു. കൂട്ടിലിട്ട പട്ടികള്‍ യജമാന സ്‌നേഹം കാണിക്കും. മറ്റുള്ളവരെ കാണുമ്പോള്‍ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര’  എന്നായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *